---
title: "ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ"
english_title: "Pension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215198/pension"
published_at: "2024-06-26T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c295ec2f5e_download_(1)_(24).jpeg"
keywords: []
---

# ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. ഒരു മാസത്തെ ക്ഷേമ പെൻഷൻ‌ അനുവദിച്ചു. 9,000 കോടി രൂപയാണ് ക്ഷേ പെൻഷൻ‌ വിതരണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇനി അ‍ഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. ഒരു മാസത്തെ ക്ഷേമ പെൻഷൻ‌ അനുവദിച്ചു. 9,000 കോടി രൂപയാണ് ക്ഷേ പെൻഷൻ‌ വിതരണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇനി അ‍ഞ്ചു മാസത്തെ കുടിശികയാണ് ബാക്കിയുള്ളത്.

1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215198/pension)