---
title: "ലഹരി വിരുദ്ധ ദിനാചരണം നടത്തി "
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215261/mananthavadi"
published_at: "2024-06-27T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cb79a454b8_IMG-20240627-WA0002.jpg"
keywords: []
---

# ലഹരി വിരുദ്ധ ദിനാചരണം നടത്തി 

> **Lead Summary:** **മാനന്തവാടി** : മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9.30 മണിക്ക് വയനാട് ജില്ലയിലെ വിവിധ സ്കൂളുകളെയും കൂടാതെ SPC,NSS, NCC, Red Cross, Scout& Guide ലഹരി വിരുദ്ധ ക്ലബ്ബ് എന്നീ യൂണിറ്റുകളിലെ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ലഹരിക്കെതിരെ കുട്ടികളിൽ അവബോധം വളർത്തി ലഹരിക്കെതിരായ പോരാട്ടത്തിൻ്റെ മുന്നണി പോരാളികളാക്കി ഓരോ കുട്ടികളെയും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കുട്ടികളുടെ പാർലമെൻ്റെ് സംഘടിപ്പിച്ചു.

## Article Content

**മാനന്തവാടി** : മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 9.30 മണിക്ക് വയനാട് ജില്ലയിലെ വിവിധ സ്കൂളുകളെയും കൂടാതെ SPC,NSS, NCC, Red Cross, Scout& Guide ലഹരി വിരുദ്ധ ക്ലബ്ബ് എന്നീ യൂണിറ്റുകളിലെ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ലഹരിക്കെതിരെ കുട്ടികളിൽ അവബോധം വളർത്തി ലഹരിക്കെതിരായ പോരാട്ടത്തിൻ്റെ മുന്നണി പോരാളികളാക്കി ഓരോ കുട്ടികളെയും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കുട്ടികളുടെ പാർലമെൻ്റെ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന വിവിധ ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം ചടങ്ങിൽ വെച്ച്  മാനന്തവാടി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ  രത്നവല്ലി നർവ്വഹിച്ചു.

വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  എം. രാകേഷ് അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച ടി ചടങ്ങിൽ മുഖ്യാതിഥിയായി മാനന്തവാടി സബ്കളക്ടർ  മിഷാൽ സാഗർ ഭാരത് IAS അവർകൾ പങ്കെടുക്കുകയും ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ജസ്റ്റിൻ ബേബി അവർകൾ ടി ചടങ്ങിൽ പങ്കെടുത്തവർക്കായി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ  ശശീന്ദ്ര വ്യാസ് ചടങ്ങിൽ ആശംസ അറിയിച്ച് സംസാരിച്ചു. വിമുക്തിമാനേജർ  എ.ജെ ഷാജി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രശസ്ത ചലചിത്രപിന്നണി ഗായിക കുമാരി നക്ഷത്രസന്തോഷ് പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും കുട്ടികൾക്കായി ഗാനങ്ങൾ ആലപിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു .  സലീം അൽത്താഫ് എൻ.കെ (പ്രിൻസിപ്പാൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി),  ജിജി (പ്രിൻസിപ്പാൾ VHSS മാനന്തവാടി),  സുരേഷ് കുമാർ കെ.കെ HM Govt. ഹൈസ്കൂൾ മാനന്തവാടി എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു.

തുടർന്ന് വിവിധ സ്കൂളുകളെയും കൂടാതെ SPC NSS, NCC, Red Cross, Scout& Guide ലഹരിവിരുദ്ധ ക്ലബ് തുടങ്ങിയ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് നടത്തിയ കുട്ടികളുടെ പാർലമെൻ്റിൽ സമൂഹത്തിൽ ലഹരിയുടെ അതിപ്രസരംകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അതിനെ മറി കടക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും മറ്റും വിശദമായ ചർച്ചകൾ നടന്നു. പ്രതിപക്ഷത്തു നിന്നുമുണ്ടായ വിവിധ ചോദ്യങ്ങൾക്ക് ഭരണപക്ഷത്തു നിന്നും വിദ്യാഭ്യാസം, എക്സൈസ് ആരോഗ്യം, പട്ടികവർഗക്ഷേമം, എന്നീ വകുപ്പു മന്ത്രിമാരെ പ്രതിനിധീകരിച്ചു കൊണ്ട് കുട്ടികൾ വിശദമായ മറുപടികൾ നൽകി. കുട്ടികൾളുടെ മനസിൽ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുന്നതിനും അവരെ ലഹരിക്കെതിരായുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളികളാക്കുന്നതിനും ലക്ഷ്യമിട്ട പ്രസ്തുതപരിപാടി കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്രഥവും ശ്രദ്ധേയവും ആകർഷണീയവുമായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215261/mananthavadi)