---
title: "'സമന്വയ' സൗജന്യ മത്സര പരീക്ഷാ പരിശീലനം ഉദ്ഘാടനം ഇന്ന്"
english_title: "Samanwaya exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21551/samanwaya-exam"
published_at: "2022-01-19T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e76c659e4ad_images - 2022-01-19T071145.445.jpeg"
keywords: []
---

# 'സമന്വയ' സൗജന്യ മത്സര പരീക്ഷാ പരിശീലനം ഉദ്ഘാടനം ഇന്ന്

> **Lead Summary:** ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വികസനവകുപ്പിന്റെയും സഹകരണത്തോടുകൂടി എംപ്ലോയ്‌മെന്റ് വകുപ്പ് സംഘടിപ്പിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ ഉദേ്യാഗാര്‍ഥികള്‍ക്കുമാത്രമായുള്ള സൗജന്യ മത്സരപരീക്ഷാ പരിശീലന പദ്ധതിയായ 'സമന്വയ'യുടെ ഉദ്ഘാടനം ജനുവരി 19 ബുധനാഴ്ച നടക്കും.

## Article Content

ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വികസനവകുപ്പിന്റെയും സഹകരണത്തോടുകൂടി എംപ്ലോയ്‌മെന്റ് വകുപ്പ് സംഘടിപ്പിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ ഉദേ്യാഗാര്‍ഥികള്‍ക്കുമാത്രമായുള്ള സൗജന്യ മത്സരപരീക്ഷാ പരിശീലന പദ്ധതിയായ 'സമന്വയ'യുടെ ഉദ്ഘാടനം ജനുവരി 19 ബുധനാഴ്ച നടക്കും.

വൈകിട്ട് നാല് മണിക്ക് തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി വിശിഷ്ടാതിഥിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21551/samanwaya-exam)