---
title: "കോവിഡ് വ്യാപനം;ഗതാ​ഗത നിയന്ത്രണങ്ങള്‍  ഏർപ്പെടുത്തിയേക്കും"
english_title: "Restrictions will be announced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21557/restrictions-will-be-announced"
published_at: "2022-01-19T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e77352455ed_images - 2022-01-19T074120.596.jpeg"
keywords: []
---

# കോവിഡ് വ്യാപനം;ഗതാ​ഗത നിയന്ത്രണങ്ങള്‍  ഏർപ്പെടുത്തിയേക്കും

> **Lead Summary:** തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗതാ​ഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നു.

## Article Content

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗതാ​ഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നു.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ​ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും.

ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ പാടില്ലെന്ന നിര്‍ദേശമുണ്ട്. എന്നാല്‍ ഈ നിര്‍ദേശം പലയിടത്തും പാലിക്കപ്പെടുന്നില്ല. പരിശോധന കൂടുതല്‍ കര്‍ശനമാക്കിയേക്കും. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്നും യോഗം ചര്‍ച്ച ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21557/restrictions-will-be-announced)