---
title: "സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും"
english_title: "Children vaccination at school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21563/children-vaccination-at-school"
published_at: "2022-01-19T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e779e6aed59_images - 2022-01-19T080925.253.jpeg"
keywords: []
---

# സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും.

പരമാവധി കുട്ടികളെ വാക്‌സിന്‍ നല്‍കി സുരക്ഷിതരാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് ക്രമീകരണങ്ങള്‍ നടത്തിയത്. 15 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

രക്ഷിതാക്കളുടെ സമ്മതത്തോടെ കോവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. വാക്സിനേഷനായി 967 സ്‌കൂളുകള്‍ സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൂര്‍ണമായും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും വാക്‌സിനേഷന്‍ പ്രവര്‍ത്തിക്കുക. 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.

സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 8,31,495 പേര്‍ക്ക് (55 ശതമാനം) ഇതിനോടകം വാക്സിന്‍ സ്വീകരിച്ചു. 2007ലോ അതിനുമുമ്ബോ ജനിച്ചവര്‍ക്ക് വാക്‌സിന്‍ എടുക്കാവുന്നതാണ്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സമയം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21563/children-vaccination-at-school)