---
title: "തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി "
english_title: "Manjumbedintoriver"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215692/manjumbedintoriver"
published_at: "2024-06-28T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e739c3d5a4_1000007812.jpg"
keywords: []
---

# തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി 

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ: തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി. പ്രദേശത്ത് ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തുകയാണ്.

## Article Content

**കണ്ണൂർ : **കണ്ണൂർ: തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി. പ്രദേശത്ത് ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ നടത്തുകയാണ്.

കൊടുവള്ളി പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക്  ചാടുന്നത് കണ്ട സമീപത്തെ മത്സ്യതൊഴിലാളി ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ഉടന്‍ തന്നെ വിവരം ഫയര്‍ ഫോഴ്‌സിനെയും പോലിസിനെയും അറിയിച്ചു.

ഉടന്‍ തന്നെ തലശ്ശേരില്‍ നിന്നും അഗ്‌നിശമന സേന സ്ഥലത്തെത്തി സ്‌കൂബ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല . തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ഡൈവിങ് ടീം ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കടലും പുഴയും കൂടിച്ചേരുന്ന ഇടമായതിനാലും അടിയൊഴുക്ക് ശക്തമായതും തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215692/manjumbedintoriver)