---
title: "ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍"
english_title: "Dheeraj's assassination  one more arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21571/dheerajs-assassination-one-more-arrested"
published_at: "2022-01-19T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e78f2e231fe_images - 2022-01-19T093938.508.jpeg"
keywords: []
---

# ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍

> **Lead Summary:** ഇടുക്കി: എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണിയാണ് പിടിയിലായത്.കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗമാണ് സോയിമോന്‍ സണ്ണി.

## Article Content

ഇടുക്കി: എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണിയാണ് പിടിയിലായത്.കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമിതി അംഗമാണ് സോയിമോന്‍ സണ്ണി.

കേസിലെ മുഖ്യപ്രതിയായ നിഖില്‍ പൈലിയോടൊപ്പമുണ്ടായിരുന്ന ആറംഗ സംഘത്തിലെ ആളാ​ണ് സോയിമോന്‍ സണ്ണിയെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ചേലച്ചുവട്ടിലെ വീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നാലെ ഒളിവിലായിരുന്നു ഇയാള്‍.

കേസില്‍ ഇതുവരെ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരാ​ളെ പ്രതികളെ സഹായിച്ചതിനാണ് അറസ്ററ് ചെയ്തത്. കേസില്‍ അഞ്ചുപ്രതികളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒന്നാംപ്രതി നിഖില്‍ പൈലി, രണ്ടാംപ്രതി ജെറിന്‍ ജോജോ എന്നിവരെ ഈ മാസം 12 വരെ കസ്റ്റഡിയില്‍വിട്ടു. മൂന്ന്, നാല്, അഞ്ച് പ്രതികളായ ജിതിന്‍, ടോണി, നിതിന്‍ എന്നിവരെ ഈ മാസം 21 വരെയുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ജനുവരി 10നാണ് ഇടുക്കി ഗവണ്‍മെന്റ് ​എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരി​ക്കുമാണ് ധീരജിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21571/dheerajs-assassination-one-more-arrested)