---
title: "എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും"
english_title: "Edoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215833/edoor"
published_at: "2024-06-29T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f55013907c_IMG-20240629-WA0001.jpg"
keywords: []
---

# എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

> **Lead Summary:** **എടൂർ** : എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്കൂൾ വിജയോത്സവവും വിദ്യാരംഗം കലാ - സാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് നിർവഹിച്ചു .

## Article Content

**എടൂർ** : എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്കൂൾ വിജയോത്സവവും വിദ്യാരംഗം കലാ - സാഹിത്യ വേദി, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് നിർവഹിച്ചു .

പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ അസി. മാനേജർ ഫാ. നിധിൻ പൂകമലയിൽ അധ്യക്ഷത വഹിച്ചു . ദീപിക റസിഡൻ്റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി . സ്കൂൾ പ്രധാന അധ്യാപിക സിസിലി ജോസഫ് , ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ലിൻസി പി സാം, എൽപി സ്കൂൾ പ്രധാന അധ്യാപിക സെലിൻ വി ജോൺ, പി ടി എ പ്രസിഡന്റ് ഷാജു ഇടശ്ശേരിൽ ,സ്റ്റാഫ് പ്രതിനിധി ഫാ. ബിജു ആൻ്റണി ,വിദ്യാരംഗം കൺവീനർ ടി.ജെ. റെജി വിദ്യാർത്ഥി പ്രതിനിധി കുമാരി വീണ ബിജുകുമാർ എന്നിവർ പ്രസംഗിച്ചു .

എസ് എസ് എൽ സി , യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണവും നടന്നു . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215833/edoor)