---
title: "ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215837/iritty"
published_at: "2024-06-29T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f59e37f5ff_IMG-20240629-WA0002.jpg"
keywords: []
---

# ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം നഗരസഭ ചെയര്‍ലഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ പി. പി. ജയലക്ഷ്മി അധ്യക്ഷയായി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാന്‍ എസ്.എസ്.എൽ സി.

## Article Content

**ഇരിട്ടി**: ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിജയോത്സവം നഗരസഭ ചെയര്‍ലഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ പി. പി. ജയലക്ഷ്മി അധ്യക്ഷയായി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാന്‍ എസ്.എസ്.എൽ സി.

പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.

മാനേജ്മെൻ്റ് വക കേഷ് അവാർഡ് സ്കൂൾ മാനേജർ കെ.ടി.അനൂപ് വിതരണം ചെയ്തു.നഗരസഭ കൗൺസിലർമാരായ കെ.നന്ദനൻ, പി.രഘു, വി.പി.അബ്ദുൾ റഷീദ്, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, വൈസ് പ്രസിഡണ്ട് ആർ.കെ.ഷൈജു, പ്രിൻസിപ്പാൾ കെ.വി.സുജേഷ് ബാബു, പ്രധാനാധ്യാപകൻ എം.പുരുഷോത്തമൻ ,റിട്ട. പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ, റിട്ട. പ്രധാനാധ്യാപകരായ പി.വി.ശശീന്ദ്രൻ , ഷൈനി യോഹന്നാൻ, അധ്യാപകരായ എ.എം.ബിജുകുമാർ, പി.എൻ, ഷീബ, വി. ടി. ശ്രീലത, മാനേജ്മെൻ്റ് കമ്മിറ്റിയംഗം ജഗന്മയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215837/iritty)