---
title: "സൈനിക പരിശീലനത്തിനിടെ അപകടം: അഞ്ച് സൈനികർക്ക് വീരമൃത്യു"
english_title: "Five Army soldiers killed after being swept away in flash floods"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215957/five-army-soldiers-killed-after-being-swept-away-in-flash-floods"
published_at: "2024-06-29T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fb9135ebbc_army.jfif"
keywords: []
---

# സൈനിക പരിശീലനത്തിനിടെ അപകടം: അഞ്ച് സൈനികർക്ക് വീരമൃത്യു

> **Lead Summary:**  ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിന്റെ ഭാഗമായി നാല് ജവാന്മാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ടി -72 ടാങ്കിൽ ന്യോമ-ചുഷുൽ പ്രദേശത്തെ നദി മുറിച്ചുകടക്കുന്നതിനിടെയാണ് ജലനിരപ്പ് പെട്ടെന്ന് വർദ്ധിക്കുകയും തുടർന്ന് മൂലം ടാങ്ക് മുങ്ങുകയും ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

## Article Content

 ശ്രീനഗര്‍: സൈനിക പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിന്റെ ഭാഗമായി നാല് ജവാന്മാരും ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും (ജെസിഒ) ടി -72 ടാങ്കിൽ ന്യോമ-ചുഷുൽ പ്രദേശത്തെ നദി മുറിച്ചുകടക്കുന്നതിനിടെയാണ് ജലനിരപ്പ് പെട്ടെന്ന് വർദ്ധിക്കുകയും തുടർന്ന് മൂലം ടാങ്ക് മുങ്ങുകയും ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ടി- 72 ടാങ്കാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ മൃതദേഹം കണ്ടുകിട്ടിയതായും മറ്റുളളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നുമാണ് റിപോർട്ടുകൾ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215957/five-army-soldiers-killed-after-being-swept-away-in-flash-floods)