കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം: വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം: വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
Jun 29, 2024 01:40 PM | By sukanya

അടയ്ക്കാത്തോട്: കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന നടക്കുന്നു. കൊട്ടിയൂർ, ആറളം, കോളിത്തട്ട്, അടയ്ക്കാത്തോട് മേഖലകളിലാണ് പരിശോധന നടക്കുന്നത്. പോലിസിന്റെയും തണ്ടർബോൾട്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ബോംബ് സ്ക്വാഡിനൊപ്പമുള്ളത്.

വയനാട്ടിലെ മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന. കണ്ണൂരിലെ മലയോര മേഖല കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് സാനിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

നേരത്തേ അയ്യൻകുന്ന് പഞ്ചായത്തിലെ തന്നെ ഉരുപ്പുംകുറ്റിയിലും ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലും കൊട്ടിയൂർ പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിലും മാവോയിസ്റ്റുകൾ എത്തിയിരുന്നു. മുൻപ് അമ്പായത്തോട് ടൗണിൽ 2 തവണ മാവോയിസ്റ്റ് സംഘമെത്തി പരസ്യ പ്രകടനംപോലും നടത്തിയ സാഹചര്യം ഉണ്ടായിരുന്നു.

കഴിഞ്ഞ നവംബറിലാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയിൽ തണ്ടർബോൾട്ട്-മാവോയിസ്റ്റ് വെടിവയ്പ് നടന്നത്. ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഈ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കാനാണ് പോലിസിന്റെയും തണ്ടർബോൾട്ടിന്റെയും നീക്കം.

Adakkathod

Next TV

Related Stories
കൊട്ടിയൂർ സമാന്തര റോഡ് പണി ഉടൻ പൂർത്തിയാക്കുക: കൊട്ടിയൂർ യൂണിറ്റ് ഏകോപനസമിതി

Jul 1, 2024 06:18 PM

കൊട്ടിയൂർ സമാന്തര റോഡ് പണി ഉടൻ പൂർത്തിയാക്കുക: കൊട്ടിയൂർ യൂണിറ്റ് ഏകോപനസമിതി

കൊട്ടിയൂർ സമാന്തര റോഡ് പണി ഉടൻ പൂർത്തിയാക്കുക: കൊട്ടിയൂർ യൂണിറ്റ്...

Read More >>
തൊഴിലുറപ്പ് പദ്ധതി : അനാവശ്യ നിയന്ത്രണങ്ങളെന്ന് ഐ എൻ ടി യു സി

Jul 1, 2024 04:55 PM

തൊഴിലുറപ്പ് പദ്ധതി : അനാവശ്യ നിയന്ത്രണങ്ങളെന്ന് ഐ എൻ ടി യു സി

തൊഴിലുറപ്പ് പദ്ധതി : അനാവശ്യ നിയന്ത്രണങ്ങളെന്ന് ഐ എൻ ടി യു...

Read More >>
ഞാറ്റുവേലയിൽ വിത്തെറിയലും  വനമഹോത്സവവും നടത്തി

Jul 1, 2024 03:37 PM

ഞാറ്റുവേലയിൽ വിത്തെറിയലും വനമഹോത്സവവും നടത്തി

ഞാറ്റുവേലയിൽ വിത്തെറിയലും വനമഹോത്സവവും...

Read More >>
ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

Jul 1, 2024 03:17 PM

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ...

Read More >>
വിലക്കയറ്റത്തിനെതിരെ ധർണ നടത്തി

Jul 1, 2024 03:07 PM

വിലക്കയറ്റത്തിനെതിരെ ധർണ നടത്തി

വിലക്കയറ്റത്തിനെതിരെ ധർണ...

Read More >>
ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

Jul 1, 2024 02:52 PM

ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

ജില്ലാതല സബ്ബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ്...

Read More >>
Top Stories










News Roundup