---
title: "തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു"
english_title: "Runningvanburned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/215983/runningvanburned"
published_at: "2024-06-29T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fc90f4faea_1000008302.jpg"
keywords: []
---

# തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാൻ കത്തി നശിച്ചു

> **Lead Summary:** **തൃശൂർ : **മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനി രാവിലെയായിരുന്നു സംഭവം.

## Article Content

**തൃശൂർ : **മണ്ണംപേട്ടയിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ശനി രാവിലെയായിരുന്നു സംഭവം.

കേബിൾ ഓപ്പറേറ്റർ അന്തിക്കാടൻ ലിൻസന്റെ വാനാണ് കത്തി നശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട്‌ വാൻ നിർത്തി ലിൻസൻ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. പുതുക്കാട് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/215983/runningvanburned)