---
title: "നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216061/iritty"
published_at: "2024-06-29T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66801109a6aa1_IMG-20240629-WA0024.jpg"
keywords: []
---

# നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും പട്ടാപ്പകൽ ബാറ്ററി മോഷണം പോയി 

> **Lead Summary:**  **ഇരിട്ടി** : ഇരട്ടിക്ക് സമീപം കീഴൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചു. വ്യാഴാഴ്ച പകൽ 11:30 മണിയോടെയാണ് സംഭവം. പാർക്കിങ്ങിൽ നിർത്തിയിട്ട് ജോലിക്ക് പോയ സ്വകാര്യ ഓട്ടോറിക്ഷയിൽ നിന്നുമാണ് 5000 രൂപയോളം വില വരുന്ന ബാറ്ററി മോഷണം പോയത്.

## Article Content

 **ഇരിട്ടി** : ഇരട്ടിക്ക് സമീപം കീഴൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചു. വ്യാഴാഴ്ച പകൽ 11:30 മണിയോടെയാണ് സംഭവം. പാർക്കിങ്ങിൽ നിർത്തിയിട്ട് ജോലിക്ക് പോയ സ്വകാര്യ ഓട്ടോറിക്ഷയിൽ നിന്നുമാണ് 5000 രൂപയോളം വില വരുന്ന ബാറ്ററി മോഷണം പോയത്.

കരിക്കോട്ടക്കരി സ്വദേശി തോമസിന്റെ ഓട്ടോറിക്ഷയിൽ നിന്നുമാണ് ബാറ്ററി മോഷണം പോയത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കാറിൽ എത്തിയ സംഘം ബാറ്ററി മോഷ്ടിച്ച് കടന്നു കളഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഇരിട്ടിയിലും പരിസരപ്രദേശത്തും ബാറ്ററി മോഷണം തുടർക്കഥയാവുകയാണ് .

ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും ബാറ്ററി മോഷണം പോയിരുന്നു. ഇരിട്ടിയിലെ സോളാർ വഴിവിളക്കുകളുടെയും ബാറ്ററി മോഷണം പോയതായി ആരോപണം ഉയരുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216061/iritty)