---
title: "കരിയാടിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണം"
english_title: "In the Keragram project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21607/In-the-Keragram-project"
published_at: "2022-01-19T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7b5a219fb9_Picsart_22-01-19_12-23-34-601.jpg"
keywords: []
---

# കരിയാടിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണം

> **Lead Summary:** പെരിങ്ങത്തൂർ: കരിയാടിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കരിയാട് നടന്ന ഫാർമേർസ് ക്ലബ്ബ് ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ വച്ച് ഹരിത ഫാർമേർസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാർഷിക ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

പെരിങ്ങത്തൂർ: കരിയാടിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കരിയാട് നടന്ന ഫാർമേർസ് ക്ലബ്ബ് ജനറൽ ബോഡി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.കരിയാട് നമ്പ്യാർസ് യു.പി.സ്കൂളിൽ വച്ച് ഹരിത ഫാർമേർസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാർഷിക ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പാനൂർ നഗരസഭാ ഇരുപത്തിനാലാം വാർഡ് കൗൺസിലർ സി.കെ.സജില ഉദ്ഘാടനം ചെയ്തു. പി.കെ.പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൃഷി ശാസ്ത്രജ്ഞൻ എം.കെ.പി.മാവിലായി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. പി.പി.ദാമോദരൻ, ഷീന, പി.കെ.രാമചന്ദ്രൻ ,കെ.കെ.നാണു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21607/In-the-Keragram-project)