ത്രസിപ്പിക്കുന്ന തിരിച്ചുവരവ്! ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ

ത്രസിപ്പിക്കുന്ന തിരിച്ചുവരവ്! ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ
Jun 30, 2024 06:06 AM | By sukanya

 ബാർബഡോസ്: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യയ്ക്ക് ഏഴു റൺസ് വിജയം. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടമാണിത്. 2007ല്‍ എം.എസ്. ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. ധോണിക്കു ശേഷം ലോകകപ്പ് ഉയർത്തുന്ന ക്യാപ്റ്റനായി രോഹിത് ശർമ. അർധ സെഞ്ചറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ വിരാട് കോലിയാണ് കളിയിലെ താരം. 15 വിക്കറ്റുകൾ‌ വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ലോകകപ്പിലെ താരമായി. ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയിൽ നിർണായകമായത്. 16 റൺസായിരുന്നു അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ബൗണ്ടറി ലൈനിനു സമീപത്തു നിൽക്കുകയായിരുന്ന സൂര്യകുമാർ യാദവ് തകർപ്പൻ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 20–ാം ഓവറിൽ എട്ടു റൺസ് മാത്രമാണ് ഇന്ത്യ വഴങ്ങിയത്.


Cricket

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

Jul 2, 2024 05:29 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഫ്ളെയർ എം.എൽ.എ എക്സലൻസ് അവാർഡ് നൽകി

Jul 2, 2024 05:21 AM

ഫ്ളെയർ എം.എൽ.എ എക്സലൻസ് അവാർഡ് നൽകി

ഫ്ളെയർ എം.എൽ.എ എക്സലൻസ്...

Read More >>
കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ നിരോധിച്ചു

Jul 2, 2024 05:17 AM

കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ നിരോധിച്ചു

കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ...

Read More >>
അങ്കണവാടി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സി പി എമ്മിന് എതിരെയുള്ള കള്ളപ്രചാരണം തളളിക്കളയണം: ഇരിട്ടി ഏരിയാ കമ്മിറ്റി

Jul 1, 2024 09:36 PM

അങ്കണവാടി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സി പി എമ്മിന് എതിരെയുള്ള കള്ളപ്രചാരണം തളളിക്കളയണം: ഇരിട്ടി ഏരിയാ കമ്മിറ്റി

അങ്കണവാടി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സി പി എമ്മിന് എതിരെയുള്ള കള്ളപ്രചാരണം തളളിക്കളയണം: ഇരിട്ടി ഏരിയാ...

Read More >>
രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ

Jul 1, 2024 06:56 PM

രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ് എം.എല്‍.എ

രൂക്ഷമാകുന്ന വന്യമൃഗശല്യം - വനം വകുപ്പ് മന്ത്രി രാജിവെയ്ക്കണം: അഡ്വ. സജീവ് ജോസഫ്...

Read More >>
പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി

Jul 1, 2024 06:49 PM

പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി

പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി...

Read More >>
Top Stories










News Roundup