---
title: "ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പ്: മണത്തണ പഴശ്ശി ടൗണ്‍ സ്‌ക്വയറില്‍"
english_title: "Homoeo Weekly Medical Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21615/Homoeo-Weekly-Medical-Camp"
published_at: "2022-01-19T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7bc49d3fa3_Screenshot_20220119_125113.jpg"
keywords: []
---

# ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പ്: മണത്തണ പഴശ്ശി ടൗണ്‍ സ്‌ക്വയറില്‍

> **Lead Summary:** മണത്തണ: കണ്ണൂര്‍ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ ഭാഗമായാണ് ആറളം ഫാം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ മണത്തണ അനാമയ സെന്ററിന്റെ സഹകരണത്തോടെ മണത്തണ പഴശ്ശി ടൗണ്‍ സ്‌ക്വയറില്‍ ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.

## Article Content

മണത്തണ: കണ്ണൂര്‍ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ ഭാഗമായാണ് ആറളം ഫാം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ മണത്തണ അനാമയ സെന്ററിന്റെ സഹകരണത്തോടെ മണത്തണ പഴശ്ശി ടൗണ്‍ സ്‌ക്വയറില്‍ ഹോമിയോ പ്രതിവാര മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.

യോഗ,നാച്ചുറോപ്പതി,ജീവിതശൈലി ക്രമീകരണ ക്ലാസുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി നടത്തുന്ന ക്യാമ്പ് എല്ലാ ബുധനാഴ്ചകളിലുമാണ് നടത്തുന്നത്.കൂടാതെ രോഗികള്‍ക്ക് സൗജന്യമായി മരുന്നു വിതരണം നടത്തും.വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ആശുപത്രി അഡ്മിഷന്‍ അടക്കമുള്ള സൗകര്യങ്ങളും ക്യാമ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.ആറളം ഫാം ഗവണ്‍മെന്റ് ഹോമിയോ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ ജി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.ഡോക്ടര്‍ ഷിബി പി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗം ബേബി സോജ, ഡോക്ടര്‍ ടി.ജി മനോജ് കുമാര്‍,മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പി പ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21615/Homoeo-Weekly-Medical-Camp)