---
title: "ഉമ്മുൽ ഖുറാ ഗേൾസ് ബ്ലോക്ക് ഉദ്ഘാടനം"
english_title: "Pinangod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216150/pinangod"
published_at: "2024-06-30T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680d48a61aa4_IMG-20240630-WA0004.jpg"
keywords: []
---

# ഉമ്മുൽ ഖുറാ ഗേൾസ് ബ്ലോക്ക് ഉദ്ഘാടനം

> **Lead Summary:**  **പിണങ്ങോട്**: പിണങ്ങോട് ഉമ്മുൽ ഖുറാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ ഗേൾസ് ബ്ലോക്ക് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ് അധ്യക്ഷത വഹിച്ചു.

## Article Content

 **പിണങ്ങോട്**: പിണങ്ങോട് ഉമ്മുൽ ഖുറാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ ഗേൾസ് ബ്ലോക്ക് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ് അധ്യക്ഷത വഹിച്ചു.

സ്ഥാപനത്തിന്റെ വളർച്ചയിൽ ഗണ്യമായ സംഭാവനകൾ അർപ്പിച്ച അബ്ദുൽ അസീസ് കാട്ടിക്കുളം, മിസ്ഹബ് അരീക്കൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.പി ബഷീർ സമാപന പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ്, ട്രസ്റ്റ് സെക്രട്ടറി കെ.മുസ്തഫ, ബി.എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി ബാലിയിൽ മുഹമ്മദ് ഹാജി, വാർഡ് അംഗം ജാസർ പാലക്കൽ, വിവിധ മഹല്ല് നേതാക്കളായ കെ.എച്ച് അബു, ഗഫൂർ താനേരി എനിവർ സംബന്ധിച്ചു.

ഉമ്മുൽ ഖുറാ ഡയറക്ടർ ഡോ. ഇല്യാസ് മൗലവി സ്വാഗതവും ട്രസ്റ്റ് ജോയിൻ് സെക്രട്ടറി എം. സാജിദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216150/pinangod)