---
title: "പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു."
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216154/kalpetta"
published_at: "2024-06-30T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680d642c2e69_IMG-20240630-WA0005.jpg"
keywords: []
---

# പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു.

> **Lead Summary:** **കൽപ്പറ്റ**: ജെ.സി.ഐ കൽപ്പറ്റയും നിയോപ്രാക്സിസ് ഇന്നവേഷൻസും സംയുക്തമായി കൽപ്പറ്റയിൽ പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള 30 പേർക്കാണ് പരിശീലനം നൽകിയത്.

## Article Content

**കൽപ്പറ്റ**: ജെ.സി.ഐ കൽപ്പറ്റയും നിയോപ്രാക്സിസ് ഇന്നവേഷൻസും സംയുക്തമായി കൽപ്പറ്റയിൽ പ്രസംഗ പരിശീലനക്കളരി സംഘടിപ്പിച്ചു. സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള 30 പേർക്കാണ് പരിശീലനം നൽകിയത്.

ജെ.സി.ഐ ഇന്ത്യ നാഷണൽ ട്രെയിനർ പ്രമോദ് ബാലകൃഷ്ണൻ ട്രെയിനിങ്ങിന് നേതൃത്വം നൽകി. ജെ.സി.ഐ.കൽപ്പറ്റ പ്രസിഡണ്ട് ശിഖ ആനന്ദ് അധ്യക്ഷത വഹിച്ചു.

പി.ഇ.ഷംസുദ്ദീൻ, ശ്രീജിത്.ടി.എൻ, റെനിൽ മാത്യു, ബീന സുരേഷ്, സംഗീത, അനൂപ്.കെ, പ്രകാശ് സംഗീതിക, അജിലേഷ്.കെ, മനൂപ്.വി.എം എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു , എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216154/kalpetta)