ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

ഒരു യുഗം അവസാനിക്കുന്നു! കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും
Jun 30, 2024 10:45 AM | By sukanya

ബാര്‍ബഡോസ്: വിരാട് കോലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക. ഈ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട് രോഹിത്തിന്. മുന്നില്‍ നയിക്കാന്‍ രോഹിത് മറന്നില്ല. എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യാത്രയില്‍ രോഹിത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ല. ഇതുവരെയുള്ള എല്ലാ ടി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം.159 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്.159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികള്‍ വീതം നേടി. 32 അര്‍ധ സെഞ്ചുറിയും രോഹിത് നേടി.


Cricket

Next TV

Related Stories
ഇന്ന് മുതൽ‌ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

Jul 2, 2024 10:58 AM

ഇന്ന് മുതൽ‌ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

ഇന്ന് മുതൽ‌ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ...

Read More >>
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി ഉദ്ഘാടനം ജൂലൈ 3 ന്

Jul 2, 2024 10:39 AM

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി ഉദ്ഘാടനം ജൂലൈ 3 ന്

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൈപ്പർബാരിക് ഓക്സിജൻ തെറാപ്പി ഉദ്ഘാടനം ജൂലൈ 3...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Jul 2, 2024 09:43 AM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക്...

Read More >>
നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ എ.അനുശോചനം രേഖപ്പെടുത്തി

Jul 2, 2024 09:37 AM

നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ എ.അനുശോചനം രേഖപ്പെടുത്തി

നിടുംപൊയിലിലെ ഉച്ചമ്പള്ളി മുകുന്ദൻ്റെ നിര്യാണത്തിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ എ.അനുശോചനം...

Read More >>
മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി

Jul 2, 2024 09:34 AM

മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി

മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി...

Read More >>
സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

Jul 2, 2024 09:02 AM

സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാന മാധ്യമ അവാര്‍ഡിന്...

Read More >>
Top Stories