---
title: "കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ലോഗോ പ്രകാശനം ചെയ്തു"
english_title: "Logo released"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21618/Logo-released"
published_at: "2022-01-19T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7c119c1bfa_Picsart_22-01-19_13-12-33-060.jpg"
keywords: []
---

# കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബുധനാഴ്ച്ച രാവിലെ കളക്ടറേറ്റ് പരിസരത്തെ സ്വാഗത സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ നാടകകൃത്ത് ഇബ്രാഹിം വേങ്ങരക്ക് നൽകി ലോഗോ പ്രകാശനം ചെയ്തു.

## Article Content

കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബുധനാഴ്ച്ച രാവിലെ കളക്ടറേറ്റ് പരിസരത്തെ സ്വാഗത സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ നാടകകൃത്ത് ഇബ്രാഹിം വേങ്ങരക്ക് നൽകി ലോഗോ പ്രകാശനം ചെയ്തു.

പി കെ ശ്രീമതി ടീച്ചർ അധ്യക്ഷത വഹിച്ചു. എം വി ജയരാജൻ സ്വാഗതം പറഞ്ഞു.പി ജയരാജൻ, ടി വി രാജേഷ്, എ എൻ ഷംസീർ, എൻ ചന്ദ്രൻ, എം ഷാജർ തുടങ്ങിയവർ പങ്കെടുത്തു. പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട പ്രചരണ പരിപാടി ജില്ലയിൽ സജീവമായിട്ടുണ്ട്.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ചുവരെഴുത്ത് പൂർത്തിയായിട്ടുണ്ട്.

ഏരിയ തല സ്വാഗത സംഘം രൂപീകരണം തുടങ്ങിയിട്ടുണ്ട്. ഇന്ന് പെരിങ്ങോം, മാടായി, എടക്കാട്, പിണറായി, ഇരിട്ടി, പേരാവൂര്‍ ഏരിയകളില്‍ സംഘടക സമിതി രൂപീകരണ യോഗങ്ങള്‍ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഏരിയതല രൂപീകരണം പൂർത്തിയായ ശേഷം ബ്രാഞ്ച് തല സ്വാഗത സംഘം രൂപീകരണം തുടങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21618/Logo-released)