---
title: "ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216183/died"
published_at: "2024-06-30T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680f56ea38cc_Screenshot_20240630-113158_Samsung_Internet.jpg"
keywords: []
---

# ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

> **Lead Summary:** **ചേലമ്പ്ര**: ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വള്ളിക്കുന്ന് മേഖലയില്‍ മഞ്ഞപ്പിത്തം പടരുകയാണ്.

## Article Content

**ചേലമ്പ്ര**: ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വള്ളിക്കുന്ന് മേഖലയില്‍ മഞ്ഞപ്പിത്തം പടരുകയാണ്.

കുറച്ചു ദിവസം മുമ്പ് ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. അത് പടര്‍ന്നു 400ലധികം പേര്‍ക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടര്‍ന്നു. ചേലേമ്പ്രയില്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന പത്താം ക്ലാസുകാരിയാണ് മരിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദില്‍ഷ ഷെറിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216183/died)