---
title: "നിരോധിത സംഘടനയുമായി ബന്ധം: തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്"
english_title: "Nia "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216217/nia"
published_at: "2024-06-30T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66810ed1e91cd_download_(33).jpeg"
keywords: []
---

# നിരോധിത സംഘടനയുമായി ബന്ധം: തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്

> **Lead Summary:** **ചെന്നൈ:** നിരോധിത സംഘടനയുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

## Article Content

**ചെന്നൈ:** നിരോധിത സംഘടനയുമായി ബന്ധമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ചെന്നൈ, തിരുച്ചിറപ്പള്ളി അടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

നിരോധിത സംഘടനയായ ഹിജ്ബ്-ഇ-തക്കറുമായും അൽ ഉമ്മയുമായും ബന്ധമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്. കഴിഞ്ഞ മെയ് മാസം അറസ്റ്റിലായ 6 പേരിൽ നിന്ന് കിട്ടിയ വിവരങ്ങളെ തുടർന്നാണ് നടപടി. പുതുക്കോട്ട ജില്ലയിലെ മാത്തൂരിൽ ചെന്നൈയിൽ നിന്നുള്ള എൻഐഎ സംഘവും ഈറോഡിൽ കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘവുമാണ് പരിശോധന നടത്തുന്നത് നിർണായകമായ രേഖകൾ എൻഐഎ സംഘത്തിന് ലഭിച്ചതായാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216217/nia)