കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലവർഷം ഈ ആഴ്ച ദുർബലം, അടുത്ത ആഴ്ച ശക്തി പ്രാപിക്കും

കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; കാലവർഷം ഈ ആഴ്ച ദുർബലം, അടുത്ത ആഴ്ച ശക്തി പ്രാപിക്കും
Jun 30, 2024 01:58 PM | By Remya Raveendran

തിരുവനന്തപുരം: കേരളത്തിൽ ദുർബലമായ കാലവർഷം അടുത്ത ആഴ്ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായതോടെയാണ് കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞത്.

എന്നാൽ വടക്ക് കിഴക്കൻ അറബികടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ ഈ ആഴ്ച തുടരാനാണ് സാധ്യത.

ശേഷം അടുത്ത ആഴ്ചയോടെ കേരളത്തിൽ കാലവർഷം വീണ്ടും പതിയെ സജീവമാകാൻ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവർഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം.

അതേസമയം ഇന്ന് കേരളത്തിലെ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട് 

Rainalert

Next TV

Related Stories
വയോജന സംഗമവും കേശവദേവ് അനുസ്മരണവും

Jul 2, 2024 01:14 PM

വയോജന സംഗമവും കേശവദേവ് അനുസ്മരണവും

വയോജന സംഗമവും കേശവദേവ്...

Read More >>
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ

Jul 2, 2024 01:08 PM

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന്...

Read More >>
കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

Jul 2, 2024 01:04 PM

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ...

Read More >>
മൊബൈൽ താരിഫ് വർധന നാളെ മുതല്‍

Jul 2, 2024 12:52 PM

മൊബൈൽ താരിഫ് വർധന നാളെ മുതല്‍

മൊബൈൽ താരിഫ് വർധന നാളെ...

Read More >>
അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി

Jul 2, 2024 12:47 PM

അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി

അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി...

Read More >>
ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

Jul 2, 2024 11:25 AM

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന്...

Read More >>
Top Stories