---
title: "സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Eyecheckupcamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216233/eyecheckupcamb"
published_at: "2024-06-30T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66811e7338ec3_1000008538.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും കണ്ണൂർ ജില്ലാ ഗവ: ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റിൻ്റെയും കുടക്കളം ശ്രീനാരായണ മoത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ : **എരഞ്ഞോളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും കണ്ണൂർ ജില്ലാ ഗവ: ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റിൻ്റെയും കുടക്കളം ശ്രീനാരായണ മoത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.

കുടക്കളം ശ്രീനാരായണ മoത്തിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി.ശ്രീഷ ഉദ്ഘാടനം ചെയ്തു. ഡോ: എം.അമൃതകല അധ്യക്ഷത വഹിച്ചു.ഡോ:സന്ധ്യാ റാം ക്യാമ്പ് വിശദീകരണം നടത്തി.

വി.ശ്രീനിവാസൻ,ഡോ: ആർ.എൽ.സംഗീത, വി.കെ.നിമിഷ,എസ്.ശ്രീ കലകുമാരി, പി.കെ.ഗായത്രിദേവി, സി.സുനിൽ കുമാർ, യു.എം.വിനീഷ് കുമാർ എന്നിവർ സംസാരിച്ചു.

50 വയസ്സിന് മുകളിൽ ഉള്ളവർക്ക് തിമിരം, ഗ്ലോക്കോമ,ഡയബറ്റിക്ക് റെറ്റിനോപ്പതി പരിശോധനയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216233/eyecheckupcamb)