---
title: "ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ ഈ വർഷത്തെ മലയാള ഭാഷാ പുരസ്കാരം പി ഭാരതി ടീച്ചർക്ക് "
english_title: "Malayalam Language Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21624/Malayalam-Language-Award"
published_at: "2022-01-19T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7c939e2158_Picsart_22-01-19_13-47-23-440.jpg"
keywords: []
---

# ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ ഈ വർഷത്തെ മലയാള ഭാഷാ പുരസ്കാരം പി ഭാരതി ടീച്ചർക്ക് 

> **Lead Summary:** ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ ഈ വർഷത്തെ മലയാള ഭാഷാ പുരസ്കാരത്തിന് പി ഭാരതി ടീച്ചർ അർഹയായതായി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ദീർഘകാലത്തെ സാഹിത്യ പ്രവർത്തനം പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.

## Article Content

ഉത്തരകേരള കവിതാ സാഹിത്യ വേദിയുടെ ഈ വർഷത്തെ മലയാള ഭാഷാ പുരസ്കാരത്തിന് പി ഭാരതി ടീച്ചർ അർഹയായതായി ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ദീർഘകാലത്തെ സാഹിത്യ പ്രവർത്തനം പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.

5001 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം 23 ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ സേവാഭാരതി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ സമ്മാനിക്കും.ചടങ്ങിൽ മഹാകവി കുമാരനാശാൻ അനുസ്മരണ സമ്മേളനവും നടക്കും.എഴുത്തുകാരൻ പ്രഫസർ മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. അക്ഷര ഗുരു കവിയൂർ അധ്യക്ഷത വഹിക്കും.

സുനിൽ മടപ്പള്ളി ആശാൻ അനുസ്മരണം നടത്തും. ആശാൻ കവിതകളെ ആസ്പദിച്ച് ഡോ.ഇ.പി. ജ്യോതി ടീച്ചർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ഡോ.എൻ കെ ശശീന്ദ്രൻ, കവിയൂർ രാഘവൻ, സോമൻ മാഹി, ആർടിസ്റ്റ് ശശികല പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21624/Malayalam-Language-Award)