---
title: "ടിപി  ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്  ; പട്ടിക ചോര്‍ന്നതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം"
english_title: "Tpchandrasekarancase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216240/tpchandrasekarancase"
published_at: "2024-06-30T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668124cc7915f_1000008547.jpg"
keywords: []
---

# ടിപി  ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്  ; പട്ടിക ചോര്‍ന്നതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം

> **Lead Summary:** **കൂത്തുപറമ്പ് : ** ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച പട്ടിക ചോര്‍ന്നതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം. പാനൂര്‍, ചൊക്ലി സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു.

## Article Content

**കൂത്തുപറമ്പ് : ** ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച പട്ടിക ചോര്‍ന്നതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം. പാനൂര്‍, ചൊക്ലി സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു.

സിപിഒമാരായ പ്രവീണ്‍, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പട്ടിക ചോര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ ആഭ്യന്തരവകുപ്പ് അടിയന്തരമായി ഉത്തരവിട്ടിരുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പട്ടിക, കണ്ണൂരില്‍ നിന്ന് തന്നെയാണ് ചോര്‍ന്നത് എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു അന്വേഷണസംഘം.

ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും ഇവരില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്ന നിഗമനത്തിലെത്തിയിരിക്കുന്നതും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216240/tpchandrasekarancase)