---
title: "സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ വിജയോത്സവം നടത്തി"
english_title: "Asakkathodecpm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216268/asakkathodecpm"
published_at: "2024-06-30T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668147b56a2d2_1000008566.jpg"
keywords: []
---

# സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ വിജയോത്സവം നടത്തി

> **Lead Summary:**  **അടക്കാത്തോട്: **ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ നടത്തിയ വിജയോത്സവം പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉൽഘാടനം നടത്തി.

## Article Content

 **അടക്കാത്തോട്: **ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരിയിൽ നടത്തിയ വിജയോത്സവം പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉൽഘാടനം നടത്തി.

എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, ഒ.ഇ.ടി, എം.ബി.ബി.എസ് ഉന്നത വിജയികളെ ചടങ്ങിൽ ആദരിച്ചു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.

ലോക്കൽ സിക്രട്ടറി ജോർജ് കുട്ടി കുപ്പക്കാട്ട്, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി, വിജേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ശാന്തിഗിരിയിലേക്ക്‌ നിർത്തലാക്കിയ കെ.എസ്.ആർ .ടി.സി.ബസ് പുനരാരംഭിക്കുക, വന്യ ജീവി ശല്യം തടയാൻ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് വനാതിർത്തികളിൽ തൂക്ക് വൈദ്യുതി വേലി സ്ഥാപിക്കുക, പാലുകാച്ചി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള റോഡ് ടാറിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേളകം പഞ്ചായത്ത് ഏഴാം വാർഡിലെ വിദ്യാർഥികൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യന് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216268/asakkathodecpm)