---
title: "നിടുംപൊയില്‍ ചെക്യേരി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി:  വ്യാപക കൃഷി നാശം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216279/peravoor"
published_at: "2024-06-30T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6681590295204_Screenshot_20240630-183515_Samsung_Internet.jpg"
keywords: []
---

# നിടുംപൊയില്‍ ചെക്യേരി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി:  വ്യാപക കൃഷി നാശം

> **Lead Summary:** **പേരാവൂര്‍**:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെക്യേരി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി നിടുംപൊയില്‍ ചെക്യേരി കരിമ്പില്‍ പ്രദേശത്തെ കര്‍ഷകരുടെ തെങ്ങുകളാണ് നശിപ്പിച്ചത്.

## Article Content

**പേരാവൂര്‍**:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെക്യേരി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി നിടുംപൊയില്‍ ചെക്യേരി കരിമ്പില്‍ പ്രദേശത്തെ കര്‍ഷകരുടെ തെങ്ങുകളാണ് നശിപ്പിച്ചത്.

ഇ.സജേഷിന്റെ പതിനൊന്ന് തെങ്ങുകള്‍, മുത്രാടന്‍ ചന്ദ്രന്‍, തെനിയാടന്‍ ബിനു എന്നിവരുടെ പത്തോളം തെങ്ങുകളുമാണ് നശിപ്പിച്ചത്. കാട്ടന ശല്യം ഒഴിവാക്കാന്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216279/peravoor)