ത്രിഡി പ്ലെയർ എന്ന വിശേഷണത്തിന് ഏറ്റവും അർഹൻ; ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജ‍ഡേജ

ത്രിഡി പ്ലെയർ എന്ന വിശേഷണത്തിന് ഏറ്റവും അർഹൻ; ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജ‍ഡേജ
Jul 1, 2024 06:12 AM | By sukanya

മുംബൈ: രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിക്കും പിന്നാലെ ട്വന്‍റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ടീം ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡ‍േജ. ബാര്‍ബഡോസില്‍ ട്വന്‍റി 20 ലോകകപ്പ് ഉയര്‍ത്തിയ ശേഷമാണ് ജഡേജ കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ടി 20 ലോകകപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം ജഡേജ ഇൻസ്റ്റയിലൂടെ അറിയിച്ചത്. ''നന്ദി നിറഞ്ഞ ഹൃദയത്തോടെ, ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാൻ വിടപറയുന്നു. അഹങ്കാരത്തോടെ കുതിക്കുന്ന ഉറച്ച കുതിരയെ പോലെ, ഞാൻ എപ്പോഴും എന്‍റെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചത് നൽകിയിട്ടുണ്ട്. മറ്റ് ഫോർമാറ്റുകളിൽ അത് ഇനിയും തുടരും.

ടി20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്‍റെ ടി20 അന്താരാഷ്ട്ര കരിയറിന്‍റെ ഏറ്റവും ഉന്നതിയിലാണ് ഇപ്പോഴുള്ളത്. ഓർമ്മകൾക്കും സന്തോഷങ്ങൾക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി'' - ജ‍ഡേജ ഇൻസ്റ്റയില്‍ കുറിച്ചു. എംഎസ് ധോണിയുടെ നേതൃത്വത്തിൽ ടീമിലെത്തിയതിന് ശേഷം സ്പിൻ ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീം ഇന്ത്യയുടെ കരുത്തായി ജ‍ഡേജ മാറിയിരുന്നു. ടീം ഇന്ത്യക്ക് വേണ്ട 74 ടി 20 മത്സരങ്ങള്‍ കളിച്ച ജ‍ഡേജ 54 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 515 റണ്‍സും അടിച്ചുകൂട്ടി. നേരത്തെ, ലോകകപ്പ് വിജയത്തിന് ശേഷം ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ടി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 


Cricket

Next TV

Related Stories
രശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും

Jul 2, 2024 10:03 PM

രശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും

രശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും...

Read More >>
'വയനാട് മഡ് ഫെസ്റ്റ്' രണ്ടാം പതിപ്പിന് ജൂലൈ ആറിന് തുടക്കം

Jul 2, 2024 08:39 PM

'വയനാട് മഡ് ഫെസ്റ്റ്' രണ്ടാം പതിപ്പിന് ജൂലൈ ആറിന് തുടക്കം

'വയനാട് മഡ് ഫെസ്റ്റ്' രണ്ടാം പതിപ്പിന് ജൂലൈ ആറിന്...

Read More >>
ഡോക്ടേർസ് ഡേ ദിനാചരണം നടത്തി

Jul 2, 2024 07:42 PM

ഡോക്ടേർസ് ഡേ ദിനാചരണം നടത്തി

ഡോക്ടേർസ് ഡേ ദിനാചരണം...

Read More >>
അങ്കണവാടി വർക്കർ റാങ്ക് പട്ടിക വിവാദം;  കോൺഗ്രസ് ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം: കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്കേറ്റു

Jul 2, 2024 07:13 PM

അങ്കണവാടി വർക്കർ റാങ്ക് പട്ടിക വിവാദം; കോൺഗ്രസ് ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം: കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്കേറ്റു

അങ്കണവാടി വർക്കർ റാങ്ക് പട്ടിക വിവാദം; കോൺഗ്രസ് ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം: കോൺഗ്രസ്സ് പ്രവർത്തകർക്ക്...

Read More >>
വധശ്രമ കേസ്:  കൊല്ലം സ്വദേശി ഇരിട്ടിയിൽ പിടിയിൽ

Jul 2, 2024 07:02 PM

വധശ്രമ കേസ്: കൊല്ലം സ്വദേശി ഇരിട്ടിയിൽ പിടിയിൽ

വധശ്രമ കേസ്: കൊല്ലം സ്വദേശി ഇരിട്ടിയിൽ...

Read More >>
പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു.

Jul 2, 2024 06:20 PM

പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു.

പടിയൂർ പൂവംകടവിൽ രണ്ട് വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു....

Read More >>
Top Stories