---
title: "കൂട്ടുപുഴ പോലീസ് എയ്ഡ് പോസ്റ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216336/iritty"
published_at: "2024-07-01T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6681fe4f8a934_IMG-20240701-WA0003.jpg"
keywords: []
---

# കൂട്ടുപുഴ പോലീസ് എയ്ഡ് പോസ്റ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **ഇരിട്ടി**: കുട്ടുപുഴയിൽ നിർമിച്ച പൊലീസ് എയ്‌ഡ് പോസ്‌റ്റ് കെട്ടിടം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി കൂട്ടുപുഴ പാലത്തിനു സമീപം വിശ്രമ മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെ 320 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത് .

## Article Content

 **ഇരിട്ടി**: കുട്ടുപുഴയിൽ നിർമിച്ച പൊലീസ് എയ്‌ഡ് പോസ്‌റ്റ് കെട്ടിടം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി കൂട്ടുപുഴ പാലത്തിനു സമീപം വിശ്രമ മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെ 320 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത് .

ജില്ല പൊലീസ് മേധാവി ഹേമലത ഐപിഎസ് അധ്യക്ഷത വഹിച്ചു. എഎസ്‌പി യോഗേഷ് മന്ദയ്യ ഐപിഎസ്, പായം പഞ്ചായത്തു പ്രസിഡൻ്റ് പി. രജനി, പായം പഞ്ചായത്തംഗം അനിൽ എം കൃഷ്‌ണൻ , ഡിവൈഎസ്‌പി എം.സജീവ് കുമാർ, ഇരിട്ടി പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ പി.കെ .ജിജീഷ്, പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ.പി .അനീഷ്, കെ.ജി. സന്തോഷ്, ജില്ല പഞ്ചായത്തംഗം ലിസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216336/iritty)