---
title: "വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കൺവെൻഷനും ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216338/iritty"
published_at: "2024-07-01T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668202f392707_IMG-20240701-WA0004.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കൺവെൻഷനും ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും

> **Lead Summary:**  **ഇരിട്ടി** : വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കൺവെൻഷനും ഇരിട്ടി ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രഭാകരൻ എടക്കാനം അദ്ധ്യക്ഷത വഹിച്ചു .

## Article Content

 **ഇരിട്ടി** : വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കൺവെൻഷനും ഇരിട്ടി ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രഭാകരൻ എടക്കാനം അദ്ധ്യക്ഷത വഹിച്ചു .

കൺവൻഷൻ്റെ ഭാഗമായി ഇരിട്ടി ടൗണിൽ ചെടികൾ വച്ചുപിടിച്ചു. എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇരിട്ടി നഗരസഭ അദ്ധ്യക്ഷ  കെ. ശ്രീലത ആദരിച്ചു .  ഒ. വിജേഷ് , അബ്ദുൽ റസാക്ക് ഉളിക്കൽ, അബ്ദുറഹ്മാൻ, വി.പി. അബ്ദുൽ റഷീദ്, പ്രമോദ് മാനന്തേരി, സക്കീർ ഹുസൈൻ, പി.എ. നസീർ, സത്യൻ കൊമേരി, സുമേഷ് കോളിക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.

അശാസ്ത്രീയമായ യൂസർ ഫീനിരക്ക് പുന:പരിശോധിക്കുക, കോടതി വിധി നടപ്പിലാക്കുക. ഇരിട്ടിയിലെ വഴിവിളക്കുകൾ പുന:സ്ഥാപിക്കുക ' ഇരിട്ടി മേലെ സ്റ്റാൻ്റിൻ വഴിയിടം സ്ഥാപിക്കുക തുടക്കി വിവിധ ആവശ്യം ഉന്നയിച്ചുകൊണ്ട് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216338/iritty)