---
title: "പരിക്കളം ഹരിശ്രീ കുടുംബശ്രീയുടെ പത്താംവാർഷികം ആഘോഷിച്ചു"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216339/ulikkal"
published_at: "2024-07-01T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682043b167bb_IMG-20240701-WA0005.jpg"
keywords: []
---

# പരിക്കളം ഹരിശ്രീ കുടുംബശ്രീയുടെ പത്താംവാർഷികം ആഘോഷിച്ചു

> **Lead Summary:**  **ഉളിക്കൽ**: പരിക്കളം ഹരിശ്രീ കുടുംബശ്രീയുടെ പത്താംവാർഷികം ആഘോഷിച്ചു. പരിക്കളത്ത് നടന്ന ആഘോഷം വാർഡ്അംഗം കോയാടൻ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **ഉളിക്കൽ**: പരിക്കളം ഹരിശ്രീ കുടുംബശ്രീയുടെ പത്താംവാർഷികം ആഘോഷിച്ചു. പരിക്കളത്ത് നടന്ന ആഘോഷം വാർഡ്അംഗം കോയാടൻ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അരങ്ങ് 2024പരിപാടിയിൽ താലൂക്ക് തലത്തിൽ ഹിന്ദി കവിതാപാരായണത്തിൽ രണ്ടും കന്നഡകവിത സംഘഗാനത്തിൽ മൂന്നുംസ്ഥാനം നേടിയ വിനയകൃഷ്ണൻ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. ലീലാരാഘവൻ അധ്യക്ഷത വഹിച്ചു.

ഉളിക്കൽ പഞ്ചായത്ത് സിഡി എസ് ചെയർപേഴ്സൺ വിജിശശി, സെക്രട്ടറി സജന അജയൻ,എഡിഎസ് ചെയർപേഴ്സൺ സുനിതഹരിദാസ്, പ്രതിനിധി രാജി ബാലകൃഷ്ണൻ, പൊതുപ്രവർത്തകനായ പടുവിലാൻ കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216339/ulikkal)