---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണയിൽ അനുമോദന സദസ് സംഘടിപ്പിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216408/manathana"
published_at: "2024-07-01T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66824b61a1049_IMG-20240701-WA0050.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണയിൽ അനുമോദന സദസ് സംഘടിപ്പിച്ചു

> **Lead Summary:**  **മണത്തണ** : വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ അനുമോദന സദസും ബോധവത്കരണ സദസും സംഘടിപ്പിച്ചു.

## Article Content

 **മണത്തണ** : വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ അനുമോദന സദസും ബോധവത്കരണ സദസും സംഘടിപ്പിച്ചു.

മഴക്കാല രോഗങ്ങളെ കുറിച്ചും പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചും കണിച്ചാർ പഞ്ചായത്ത് ആശാവർക്കറും വനിതാവിങ്ങ് എക്സിക്യൂട്ടീവ് അംഗവുമായ ഷീബ തോമസ് വിവരിച്ചു.

പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വനിതവിങ്ങ് മെമ്പർമാരുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാർത്തിക് ബി എസ്, സൂര്യ തിലക്, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആദർശ് ബിജു എന്നിവരെയാണ് യോഗത്തിൽ അനുമോദിച്ചത്. യോഗത്തിൽ പ്രസിഡന്റ്‌ ബിന്ദു സോമൻ അധ്യക്ഷയായി. യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ്, യൂണിറ്റ് സെക്രട്ടറി കെ സി പ്രവീൺ, ട്രഷറർ മധുസൂദനൻ, എ രാജൻ, വനിതാ വിങ് സെക്രട്ടറി എൻ രമണി, എലിസബത്ത് കുര്യൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216408/manathana)