---
title: "'തോരാമഴ' എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു"
english_title: "Ssfsectorcamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216485/ssfsectorcamb"
published_at: "2024-07-01T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66826dd89c818_1000008741.jpg"
keywords: []
---

# 'തോരാമഴ' എസ്.എസ്.എഫ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

> **Lead Summary:** **തരുവണ: **എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ പുതുശ്ശേരിക്കടവിൽ സംഘടിപ്പിച്ച 'കലയുടെ തോരാമഴ'തരുവണ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

## Article Content

**തരുവണ: **എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ പുതുശ്ശേരിക്കടവിൽ സംഘടിപ്പിച്ച 'കലയുടെ തോരാമഴ'തരുവണ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സാ​ഹി​ത്യ​സം​ഗ​മ​ങ്ങ​ൾ പു​തി​യ കാ​ല​ത്തെ കൗ​മാ​ര​ങ്ങ​ളെ നേ​ർ​വ​ഴി​ക്ക് ന​ട​ത്തു​ന്ന​വ​യാ​ണെ​ന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.

ഏഴ് വേദികളിലായി നൂറ്റി അമ്പതോളം വിദ്യാർഥികൾ മാറ്റുരച്ചു. അലി സഖാഫി അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എഫ് തരുവണ സെക്ടർ സെക്രട്ടറി മുബഷിർ മുഈനി,സർക്കിൾ പ്രസിഡന്റ്‌ നൗഫൽ ലത്തീഫി,ഹംസ സഖാഫി, ഷമീം വെട്ടൻ, നിസാമുദ്ധീൻ ഖുതുബി തുടങ്ങിയവർ സംസാരിച്ചു.

സർഗ്ഗാത്മകതയിലേക്ക് കൗമാരത്തെയും യൗവനത്തെയും തിരിച്ചുവിടണമെന്നും ഇതോടെ ലഹരിയിലേക്ക് തിരിയുന്നത് ഒഴിവാക്കാനാകുമെന്നും ഒത്തുചേരാൻ ഇടമില്ലാത്ത സ്ഥിതിയുള്ളപ്പോഴാണ് കൗമാരം ലഹരിയിലേക്ക് തിരിയുന്നതെന്നും ജുനൈദ് പറഞ്ഞു.

കേരളത്തിന്റെ സർഗാത്മക ഇടങ്ങളിൽ എസ്. എസ്. എഫിന്റെ സാന്നിധ്യം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിചേർത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216485/ssfsectorcamb)