---
title: "കണ്ണൂരിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ യഥാർഥ്യമായ ചെറുചലചിത്രം"ജാഗ": ആദ്യ പ്രദർശനം 20ന് "
english_title: "Short film "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21649/Short-film-"
published_at: "2022-01-19T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7e3f73427d_Picsart_22-01-19_15-28-18-252.jpg"
keywords: []
---

# കണ്ണൂരിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ യഥാർഥ്യമായ ചെറുചലചിത്രം"ജാഗ": ആദ്യ പ്രദർശനം 20ന് 

> **Lead Summary:** കണ്ണൂരിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ യഥാർഥ്യമായ ജാഗ എന്ന ചെറുചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം 20ന് വ്യാഴാഴ്ച്ച വൈകീട്ട് 7.30 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംവിധായകൻ ബാബു മാനുവൽ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂരിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ യഥാർഥ്യമായ ജാഗ എന്ന ചെറുചലചിത്രത്തിൻ്റെ ആദ്യ പ്രദർശനം 20ന് വ്യാഴാഴ്ച്ച വൈകീട്ട് 7.30 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംവിധായകൻ ബാബു മാനുവൽ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസം നേടിയിട്ടും പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും പീഡനങ്ങൾ ഏറ്റുവാങ്ങുന്ന പെൺകുട്ടിയുടെ അതിജീവന കഥയാണ് ചിത്രത്തിൻ്റെ പ്രമേയം. 25 മിനിട്ട് മാത്രം ദൈർഘ്യമുള്ള ചിത്രത്തിൻ്റെ കഥ ജിഗീഷ് ചിലങ്കയാണ് രചിച്ചത്. ആദ്യ പ്രദർശനത്തിന് ശേഷം ചിത്രം യൂ ടൂബ് വഴി റിലീസ് ചെയ്യും.

സാനിയയാണ് കേന്ദ്രകഥാപാത്രമായ ഗ്രാപികയെ അവതരിപ്പിക്കുന്നത്. നിർമ്മാണ ചെലവ് അമ്പതിനായിരത്തിൽ ചുരുക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണെന്ന് സഹ സംവിധായകൻ അനിൽ പാനൂർ പറഞ്ഞു. ഷംജയ് കുമാർ ക്യാമറയും വരുൺ കാരാൾ എഡിറ്റിങ്ങും നിർവഹിച്ചു. വാർത്താ സമ്മേളനത്തിൽ വി എൻ രൂപേഷും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21649/Short-film-)