---
title: "കൊട്ടിയൂർ സമാന്തര റോഡ് പണി ഉടൻ പൂർത്തിയാക്കുക: കൊട്ടിയൂർ യൂണിറ്റ് ഏകോപനസമിതി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216543/kottiyoor"
published_at: "2024-07-01T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682a5b84b532_IMG-20240701-WA0075.jpg"
keywords: []
---

# കൊട്ടിയൂർ സമാന്തര റോഡ് പണി ഉടൻ പൂർത്തിയാക്കുക: കൊട്ടിയൂർ യൂണിറ്റ് ഏകോപനസമിതി

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള സമാന്തര റോഡ് നവീകരണം പൂർത്തിയാകാതെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്ന സാഹചര്യത്തിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കൊട്ടിയൂർ യൂണിറ്റ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള സമാന്തര റോഡ് നവീകരണം പൂർത്തിയാകാതെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്ന സാഹചര്യത്തിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കൊട്ടിയൂർ യൂണിറ്റ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

കൊട്ടിയൂർ വ്യാപാര ഭവനിൽ ചേർന്ന പ്രഥമ പ്രവർത്തക സമിതി ജില്ലാ വൈസ് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് തോമസ് സ്വർണ്ണപ്പള്ളി അധ്യക്ഷത വഹിച്ചു. മത്തായി ഇലഞ്ഞിമറ്റം, ജിമേഷ് എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി മാത്യു വടക്കയിൽ,മത്തായി എല്ലാഞ്ഞിമറ്റം എന്നിവരെയും, മാത്യു വടക്കയിൽ,ബ്ലെസ്സൺ ഓരത്തെൽ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഇ എം മത്തായി , കെ എ ജെയിംസ്,സി എം ജെ മണത്തണ, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216543/kottiyoor)