---
title: "പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി "
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216546/thiruvanaththapuram"
published_at: "2024-07-01T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682ad35ecd59_Screenshot_20240701-184954_Chrome.jpg"
keywords: []
---

# പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക ഉടന്‍ കൈമാറും ‍: ജെ ചിഞ്ചുറാണി 

> **Lead Summary:**  **തിരുവനന്തപുരം**: സംസ്ഥാനത്തെ പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഒന്നാം ഘട്ടത്തിലുള്ളത് നല്‍കിയെന്നും ബാക്കിയുള്ള കര്‍ഷകര്‍ക്ക് ഉടന്‍ കൈമാറുമെന്നും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയില്‍ അറിയിച്ചു.

## Article Content

 **തിരുവനന്തപുരം**: സംസ്ഥാനത്തെ പന്നികര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഒന്നാം ഘട്ടത്തിലുള്ളത് നല്‍കിയെന്നും ബാക്കിയുള്ള കര്‍ഷകര്‍ക്ക് ഉടന്‍ കൈമാറുമെന്നും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയില്‍ അറിയിച്ചു.

പന്നികര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് സംബന്ധിച്ച് അഡ്വ. സജീവ് ജോസഫ് എം.എല്‍.എ ധനാഭ്യര്‍ത്ഥന ചര്‍ച്ചാവേളയില്‍ ഉന്നയിച്ചയിപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണം, പാലിന് 5 രൂപയെങ്കിലും സബ്സിഡി നല്‍കണം, നഷ്ടത്തിലായ ക്ഷീര സംഘങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കണം, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216546/thiruvanaththapuram)