---
title: "ഇരിട്ടി റെയിഞ്ച്മുഅല്ലിം സംഗമവും തദ് രീബ് മീറ്റും സംഘടിപ്പിച്ചു"
english_title: "And the Reign of Allim"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21655/And-the-Reign-of-Allim"
published_at: "2022-01-19T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7e88d310cb_Picsart_22-01-19_16-00-52-299.jpg"
keywords: []
---

# ഇരിട്ടി റെയിഞ്ച്മുഅല്ലിം സംഗമവും തദ് രീബ് മീറ്റും സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് മു അല്ലിം കൺവൻഷനും തദ്രീബ് അധ്യാപക ശാക്തീകരണ ശില്പശാലയും കരു മാങ്കയം നൂറുൽ ഇസ്ലാം മദ്റസയിൽ നടന്നു. ഇരിട്ടി ടൗൺ ഗ്രാന്റ് ജുമാ മസ്ജിദ് ഖതീബ് ഉസ്താദ് റിയാസ് ഹുദവി താനൂർ ഉൽഘാടനം ചെയ്തു.

## Article Content

ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് മു അല്ലിം കൺവൻഷനും തദ്രീബ് അധ്യാപക ശാക്തീകരണ ശില്പശാലയും കരു മാങ്കയം നൂറുൽ ഇസ്ലാം മദ്റസയിൽ നടന്നു. ഇരിട്ടി ടൗൺ ഗ്രാന്റ് ജുമാ മസ്ജിദ് ഖതീബ് ഉസ്താദ് റിയാസ് ഹുദവി താനൂർ ഉൽഘാടനം ചെയ്തു.

ഇരിട്ടി റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി അധ്യക്ഷത വഹിച്ചു. കർമശാസ്ത്ര പഠനത്തെ അധികരിച്ച് ജനറൽ ടോക് അവതരിപ്പിച്ചു. സമസ്ത മുഫത്തിശ് മുഹമ്മദ് അൻവർ റഹ് മാനി മുഖ്യപ്രഭാഷണം നടത്തി. മുൻ മഹല്ല് പ്രസിഡണ്ട് മുഹമ്മദ് കരുമാങ്കയം പതാക ഉയർത്തി. മൂര്യാട് ഹംസ മുസ്ല്യാർ - ബ്ലാത്തൂർ ഉമർ മുസ്ല്യാർ , കെ.വി ഹംസ സാഹിബ് കരുമാക്കയം, സാഹിറ വാരാമ്പറ്റ , ഹനീഫ മുസ്ല്യാർ എന്നിവരെ അനുസ്മരിച്ചു.

സലീം ബാഖവി അനുസ്മരണംനിർവ്വഹിച്ചു. കെ.പി. നൗഷാദ് മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജില്ലാ മുസാബഖ പ്രതിഭകളായ മുബീൻ ഷാൻകീഴൂർ, സിദാൻ പി.ജെ പരിപ്പുതോട് എന്നിവരേയും റെയിഞ്ച് മുസാബഖ പ്രോഗ്രാം ചെയർമാൻ ഉമർ മുഖ്താർ ഹുദവി, കൺവീനർ ഫസ്ലു റഹ്മാൻ മൗലവി, സംഘാടക സമിതി ചെയർമാൻ കെ.പി നൗഷാദ്‌ മുസ്ലാരേയും യോഗം ആദരിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ ശരീഫ് ഹാജി ഉളിക്കൽ മദ്റസയ്ക്കുള്ള സ്നേഹോപഹാരം വിതരണം ചെയ്തു. ഇരിട്ടി റെയിഞ്ച് തല എസ് കെ എസ് ബി വി ബാല ഇന്ത്യ ജനുവരി 26 ന് കീഴ്പള്ളിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

ശംസുദീൻ കരുമാങ്കയം, പി.മൊയ്തു ഫൈസി, പി.സി ബഷീർ മൗലവി, എൻ. നാസർ ഹാജി പയഞ്ചേരി, അബ്ദുന്നാസിർ ഫൈസി കീഴ്പ്പള്ളി, അയ്യൂബ്, അബ്ദു സലാo, മുജീബ് കരുമാങ്കയം, കെ.കെ.മുഹമ്മദ്, അബ്ദുറഹിമാൻ , പി. പോക്കർ നുച്ചിയാട്, ഹബീബ് ഫൈസി സംസാരിച്ചു. കെ.എസ് അലി മൗലവി സ്വാഗതവും, ടി.കെ ജലീൽ ഫൈസി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21655/And-the-Reign-of-Allim)