---
title: "കണ്ണൂര്‍ ജില്ലാതല യൂത്ത് കണ്‍വെന്‍ഷനും, ദേശീയ യുവജന വാരാചരണത്തിന്റെ സമാപന ചടങ്ങും നടന്നു "
english_title: "Kannur district youth convention and national youthday were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21658/kannur-district-youth-convention-and-national-youthday-were-held"
published_at: "2022-01-19T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7eeb587487_Screenshot_20220119_162726.jpg"
keywords: []
---

# കണ്ണൂര്‍ ജില്ലാതല യൂത്ത് കണ്‍വെന്‍ഷനും, ദേശീയ യുവജന വാരാചരണത്തിന്റെ സമാപന ചടങ്ങും നടന്നു 

> **Lead Summary:** നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കണ്ണൂര്‍ ജില്ലാതല യൂത്ത് കണ്‍വെന്‍ഷനും, ദേശീയ യുവജന വാരാചരണത്തിന്റെ സമാപന ചടങ്ങും ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു . രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയായി.

## Article Content

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കണ്ണൂര്‍ ജില്ലാതല യൂത്ത് കണ്‍വെന്‍ഷനും, ദേശീയ യുവജന വാരാചരണത്തിന്റെ സമാപന ചടങ്ങും ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു . രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയായി.

ജില്ലാ യൂത്ത് ഓഫീസർ രമ്യ കെ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പ്രസിത കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നസീസ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ യൂത്ത് ക്ലബ് അവാർഡ് നേടിയ ശ്രീകണ്ഠപുരം കലിക ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, റെഡ്സ്റ്റാർ ക്ലബ് കൊവ്വൽ, അഥീന നാടക നാട്ടറിവ് വേദി മയ്യിൽ എന്നിവയ്ക്കുള്ള ഉപഹാരം ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21658/kannur-district-youth-convention-and-national-youthday-were-held)