---
title: "കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ നിരോധിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216621/iritty"
published_at: "2024-07-02T05:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683403a76c0e_IMG-20240702-WA0001.jpg"
keywords: []
---

# കുടക് ജില്ലയിലെ റോഡുകളിൽ ഭാരവാഹനങ്ങൾ നിരോധിച്ചു

> **Lead Summary:**  **ഇരിട്ടി:** മഴ ശക്തതമായ സാഹചര്യത്തിൽ കുടക് ജില്ലയിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റജിസ്‌റ്റർ ചെയ്‌ത വാഹനത്തിൽ 18.5 ടണ്ണിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾക്കാണു നിരോധനം പ്രാബല്യത്തിലാക്കി മടിക്കേരി ഡപ്യൂട്ടി കമ്മിഷനർ (കുടക് കലക്‌ടർ) വെങ്കിട്ട രാജ ഉത്തരവിട്ടത്.

## Article Content

 **ഇരിട്ടി:** മഴ ശക്തതമായ സാഹചര്യത്തിൽ കുടക് ജില്ലയിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റജിസ്‌റ്റർ ചെയ്‌ത വാഹനത്തിൽ 18.5 ടണ്ണിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾക്കാണു നിരോധനം പ്രാബല്യത്തിലാക്കി മടിക്കേരി ഡപ്യൂട്ടി കമ്മിഷനർ (കുടക് കലക്‌ടർ) വെങ്കിട്ട രാജ ഉത്തരവിട്ടത്.

മൾട്ടി ആക്‌സിൽ വിഭാഗം ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾക്കും സ്കൂ‌ൾ വാഹനങ്ങളും നിരോധനം ഇല്ല. എല്ലാത്തരം തടി, മണൽ ലോഡ് വാഹനങ്ങൾക്കും നിരോധനം ഉണ്ട്. ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ദൂരെ സംസ്‌ഥാനങ്ങളിൽ നിന്നു വിവരം അറിയാതെ എത്തിയ കുടക് ജില്ലയ്ക്കുള്ളിൽ നിന്നു ചെക്ക് പോസ്‌റ്റിൽ എത്തിയ ലോറികൾക്ക്  ഇളവ് നൽകി.  മഴ ശക്തമാകുന്ന സാഹചര്യത്തിൽ അപകടങ്ങൾ ലഘൂകരിക്കുന്നതിനാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216621/iritty)