---
title: "ആരോഗ്യ പഠന ക്ലാസ് നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216646/iritty"
published_at: "2024-07-02T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66837091f0db5_IMG-20240702-WA0004.jpg"
keywords: []
---

# ആരോഗ്യ പഠന ക്ലാസ് നടത്തി 

> **Lead Summary:** **ഇരിട്ടി**: ജൂലൈ 01 ഡോക്ടേഴ്സ് ദിനാചരണത്തിൻ്റെ ഭാഗമായി മാടത്തിയിൽ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യ പഠന ക്ലാസ് നടന്നു. ആതുര സേവന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യ മുള്ള ഇരിട്ടിയുടെ ജനകീയ ഡോക്ടർ, ഡോ സൈനുദ്ദീനെ മാടത്തിയിൽ എൽ പി സ്കൂളിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

**ഇരിട്ടി**: ജൂലൈ 01 ഡോക്ടേഴ്സ് ദിനാചരണത്തിൻ്റെ ഭാഗമായി മാടത്തിയിൽ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ആരോഗ്യ പഠന ക്ലാസ് നടന്നു. ആതുര സേവന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യ മുള്ള ഇരിട്ടിയുടെ ജനകീയ ഡോക്ടർ, ഡോ സൈനുദ്ദീനെ മാടത്തിയിൽ എൽ പി സ്കൂളിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.

എച്ച് എം ഇൻ ചാർജ് രേഷ്ന പി.കെ സ്വാഗത ഭാഷണം നിർവ്വഹിച്ചു. പ്രധാന അധ്യാപിക കെ. കെ ചിന്താമണി ആദരിക്കൽ ചടങ്ങിന് നേതൃത്വം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ്‌  സജീഷ് അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡന്റ്‌  അർച്ചന ദ്വിഭാഷ്, അധ്യാപകരായ വിൻസി വർഗ്ഗീസ് , ഷൗക്കത്തലി കെ, അഞ്ജന വി.വി , ബിജില കെ, അർച്ചന പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216646/iritty)