---
title: "മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി "
english_title: "Vellamunda "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216657/vellamunda"
published_at: "2024-07-02T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66837c6131404_IMG-20240702-WA0008.jpg"
keywords: []
---

# മാവേലി സ്റ്റോറിന് മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി 

> **Lead Summary:** **വെള്ളമുണ്ട**: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം നടന്ന മാവേലി സ്റ്റോറുകൾക്കു് മുമ്പിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട മാവേലി സ്റ്റോറിൻ്റെ മുമ്പിൽ ധർണ്ണ സമരം നടത്തി.

## Article Content

**വെള്ളമുണ്ട**: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം നടന്ന മാവേലി സ്റ്റോറുകൾക്കു് മുമ്പിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട മാവേലി സ്റ്റോറിൻ്റെ മുമ്പിൽ ധർണ്ണ സമരം നടത്തി.

ഡി.സി.സി. വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ടി.കെ.മമ്മൂട്ടി, ജെയിംസ് മാസ്റ്റർ ഞാറകുളം, പി.ടി. ജോയി, ഉനൈസ് .ഒ.ടി, എം.ലതിക, ഷൈജി ഷിബു, ജോസ് മാഞ്ചേരി , എം.ജെ.ചാക്കോ, സി.പി.രാമചന്ദ്രൻ , എന്നിവർ പ്രസംഗിച്ചു. ഷാജു മടത്തുപറമ്പിൽ, സതീശൻ വി.കെ, ഹിമബിനു, എം.ജെ.ജിൽസമ്മ, ലളിത ബാബു, ഷാജി പനമട, ചന്തു പുല്ലോറ, ഐ.സി.തോമസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216657/vellamunda)