---
title: "കണ്ണൂർ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി"
english_title: "The dharna was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21669/The-dharna-was-held"
published_at: "2022-01-19T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7fc5b4cdf5_Picsart_22-01-19_17-25-34-946.jpg"
keywords: []
---

# കണ്ണൂർ ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി

> **Lead Summary:** കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ജനറൽ സെക്രട്ടറി പി വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

## Article Content

കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ജനറൽ സെക്രട്ടറി പി വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

പിഡബ്ല്യുഡി ഇലക്ട്രിക്കൽ കരാറുകാരെ സംരക്ഷിക്കുക, ഒരേസമയം സിവിൽ ഇലക്ട്രിക്കൽ പ്രവൃത്തികളുടെ ടെൻഡർ വ്യത്യസ്തമായി നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്.വൈസ് പ്രസിഡന്റ് കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സി. ശശിധരൻ, പി. എം ഉണ്ണി കൃഷ്ണൻ, വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21669/The-dharna-was-held)