സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണo ; കെ.എസ് എസ് പി.എ

സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണo ; കെ.എസ് എസ് പി.എ
Jul 2, 2024 02:40 PM | By Remya Raveendran

വയനാട് : സംസ്ഥാന സർക്കാർ പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കണമെന്ന് കെ.എസ് എസ് പി.എ. ഈ ആവശ്യമുന്നയിച്ച് ജില്ലാ ട്രഷറിക്ക് മുമ്പിൽ പ്രവർത്തകർ ധർണ്ണ നടത്തി.

പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, കുടിശിഖയായ ഗഡു (19%) ഉടൻ അനുവദിക്കുക, മെഡിസെപ്പിലെ ന്യൂനതകൾ പരിഹരിക്കുക, ക്ഷാമാശ്വാസ , പെൻഷൻ പരിഷ്കരണ കുടശിഖകൾ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ ട്രഷറിക്കു മുൻപിൽ പ്രകടനവും, വിശദീകരണ യോഗവും സംഘടിപ്പിച്ചത് ' .

വിശദീകരണ യോഗം വയനാട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റും മുൻ എം.എൽ എ യുമായ എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ സർക്കാരിൻ്റെ ധൂർത്താണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ സമസ്ത വിഭാഗം ജനങ്ങളും അസംതൃപ്തരാണെന്നതിൻ്റെ തെളിവാണ് ലോകസഭാ തെരഞ്ഞെടുപ്പ് ഫലം.

തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊള്ളാതെ ധിക്കാരപരമായി മുന്നോട്ട് പോകുന്ന സർക്കാരിനെതിരെ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്ക് പ്രതിപക്ഷം നേതൃത്വം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയോജ കമണ്ഡലം പ്രസിഡൻ്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ജെ. സക്കറിയാസ് മുഖ്യ പ്രഭാഷണം നടത്തി. വേണുഗോപാൽ എം കീഴ്ശ്ശേരി, ജി വിജയമ്മ , കെ. ഐ. തോമസ് മാസ്റ്റർ, സി. ജോസഫ്, ടി.ഒ. റെയ്മൺ, ടി. കെ. സുരേഷ്, കെ.എൽ തോമസ്, ടി.വി. കുര്യാക്കോസ്.

പി.എം ജോസ്.കെ. സുബ്രമണ്യൻ, കെ. ശശികുമാർ .പി.ഹംസ , എസ് സ്റ്റീഫൻ, കെ.സതീഷ് കുമാർ, ഷാജിമോൻ ജേക്കബ്, തോമസ് റാത്തപ്പളിൽ, പി.എൽ.വർക്കി, ഒ.എം ജയേന്ദ്രകുമാർ, പി.എൽ ആൻ്റെണി , എം.വി.രാജൻ, ഇ.കെ. ഗോപിനാഥൻ, ടി. സോമനാഥൻ എന്നിവർ പ്രസംഗിച്ചു.

Ksspaaboutpention

Next TV

Related Stories
അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി

Jul 4, 2024 04:20 PM

അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി

അടക്കത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം നടത്തി ...

Read More >>
എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Jul 4, 2024 03:55 PM

എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

Read More >>
‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’ ; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

Jul 4, 2024 03:30 PM

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’ ; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ്...

Read More >>
എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോല്‍വി ; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല

Jul 4, 2024 03:04 PM

എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോല്‍വി ; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല

എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോല്‍വി ; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക...

Read More >>
കാറിടിച്ച്  കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍

Jul 4, 2024 02:37 PM

കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍

കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന്...

Read More >>
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

Jul 4, 2024 02:22 PM

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും...

Read More >>
Top Stories










News Roundup