---
title: "അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റിൽ ക്രമക്കേട് ;  മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "Marchatmuzhakkunn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216783/marchatmuzhakkunn"
published_at: "2024-07-02T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683cd503b7c4_1000009053.jpg"
keywords: []
---

# അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റിൽ ക്രമക്കേട് ;  മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **ഇരിട്ടി : **മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ അംഗൻ വാടി വർക്കർ റാങ്ക് ലിസ്റ്റിൽ സി.പി.എം നേതാക്കളുടെ സ്വന്തക്കാരേയും ബന്ധുക്കളേയും തിരുകി ക്കയറ്റിയെന്നാരോപിച്ച് ബി ജെ പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

## Article Content

**ഇരിട്ടി : **മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ അംഗൻ വാടി വർക്കർ റാങ്ക് ലിസ്റ്റിൽ സി.പി.എം നേതാക്കളുടെ സ്വന്തക്കാരേയും ബന്ധുക്കളേയും തിരുകി ക്കയറ്റിയെന്നാരോപിച്ച് ബി ജെ പി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

ധർണ്ണ ബി ജെ പി ജില്ലാ കമ്മറ്റിയംഗം സി.ബാബു  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എം.ഹരിദാസ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ എൻ.വി ഗിരീഷ് , പി.കെ. ഷാബു . സുജേഷ് പാലക്ക .ജയൻ നാല് പാടി .പി .കെ ഗിരീഷ് . ധന്യ രാജേഷ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നേതാക്കൾ ക്രമക്കേടിനെതിരെ പഞ്ചായത്ത് സെകട്ടറിക്ക് പരാതിയും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216783/marchatmuzhakkunn)