---
title: " അംഗൻവാടി വർക്കർ അനധികൃത നിയമനം ;  എസ്ഡിപിഐ മാർച്ച് നടത്തി"
english_title: "Anganvadimarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216786/anganvadimarch"
published_at: "2024-07-02T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683d33eb5348_1000009059.jpg"
keywords: []
---

#  അംഗൻവാടി വർക്കർ അനധികൃത നിയമനം ;  എസ്ഡിപിഐ മാർച്ച് നടത്തി

> **Lead Summary:** ഇരിട്ടി : ഇരിട്ടി നഗരസഭയിൽ അംഗൻവാടി വർക്കർമാരെ അനധികൃതമായി നിയമിച്ച നഗരസഭ നടപടിക്കെതിരെ എസ്ഡിപിഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധo.

## Article Content

ഇരിട്ടി : ഇരിട്ടി നഗരസഭയിൽ അംഗൻവാടി വർക്കർമാരെ അനധികൃതമായി നിയമിച്ച നഗരസഭ നടപടിക്കെതിരെ എസ്ഡിപിഐ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധo.

മാർച്ച് നഗരസഭ ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു. പ്രതിഷേധ മാർച്ച് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ അംഗന്‍വാടി വര്‍ക്കര്‍ നിയമനം അട്ടിമറിച്ച് അനര്‍ഹമായി സിപിഎം കാരുടെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും തിരുകി കയറ്റിയ സി.പി.എമ്മിന്‍റെ ജനദ്രോഹ നടപടി നഗരസഭ ഭരണസമിതി തിരുത്തിയില്ലെങ്കിൽ അതിശക്തമായ സമര പരിപാടികളുമായി പാർട്ടി മുന്നോട്ട് വരുമെന്നും യൂനുസ് ഉളിയില്‍ പറഞ്ഞു.

ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്‍റ് തമീം പെരിയത്തില്‍ അധ്യക്ഷത വഹിച്ചു. പേരാവൂര്‍ മണ്ഡലം കമ്മിറ്റി അംഗം ഷമീര്‍ മുരിങ്ങോടി സംസാരിച്ചു.

മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, വൈസ് പ്രസിഡന്‍റ് അഷ്റഫ് നടുവനാട്, മണ്ഡലം കമ്മിറ്റി അംഗം ആയിശ സമദ്, എസ്.ഡി.പി.ഐ മുനിസിപ്പല്‍ സെക്രട്ടറി എന്‍.സി ഫിറോസ്,ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ പി. ഫൈസല്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216786/anganvadimarch)