---
title: "കേളകം കൃഷി ഓഫീസറുടെ മകൾ അലീന എലിസബത്ത് മാത്യൂവിന് 1.8 കോടി രൂപയുടെ പി.എച്ച്.ഡി സ്കോളർഷിപ്പ്"
english_title: "Phdscholership"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216793/phdscholership"
published_at: "2024-07-02T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683d7b52bae4_1000009075.jpg"
keywords: []
---

# കേളകം കൃഷി ഓഫീസറുടെ മകൾ അലീന എലിസബത്ത് മാത്യൂവിന് 1.8 കോടി രൂപയുടെ പി.എച്ച്.ഡി സ്കോളർഷിപ്പ്

> **Lead Summary:** **കേളകം : **കേളകം കൃഷി ഓഫീസറുടെ മകൾ അലീന എലിസുബത്ത് മാത്യൂവിന് 1.8 കോടി രൂപയുടെ പി.എച്ച്.ഡി സ്കോളർഷിപ്പ്.

## Article Content

**കേളകം : **കേളകം കൃഷി ഓഫീസറുടെ മകൾ അലീന എലിസുബത്ത് മാത്യൂവിന് 1.8 കോടി രൂപയുടെ പി.എച്ച്.ഡി സ്കോളർഷിപ്പ്.

കേളകം കൃഷി ഓഫീസർ കെ.ജി സുനിലിൻ്റെയും തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലർക്ക് എം.ജെ ഫിലോമിനയുടെയും മകളും മാനന്തവാടി താന്നിക്കൽ സ്വദേശിനിയുമായ അലീനഎലിസബത്തിന് കെമിസ്ട്രിയിൽ (പോളിമർ കെമിസ്ട്രി) ഗവേഷണം നടത്തുന്നതിന് സറെ യൂണിവേഴ്‌സിറ്റിയുടെയും നെതർലന്റ് ആസ്ഥാനമായ കമ്പനിയുടെയും സംയുക്തമായുള്ള 1.8 കോടി രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു.

ഇംഗ്ലണ്ടിലെ സറെ യൂണിവേ ഴ്സ‌ിറ്റിയിലാണ് അലീനക്ക് പി.എച്ച്.ഡി ഗവേഷണത്തിനായി പ്രവേശനം ലഭിച്ചിരിക്കുന്നത്.

ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ കെമിസ്ട്രിയിൽ എംഎസ്‌സി പൂർത്തി യാക്കിയ അലീനക്ക് പി.എച്ച്.ഡി പഠനത്തിന് ഇന്ത്യാ ഗവൺമെന്റി ന്റെ (ഡിപ്പാർട്ട്മെന്റ്ഓഫ് സയൻസ് & ടെക്നോളജി ഫെലോഷിപ്പ്) ഇൻസ്‌പയർ സ്കോളർഷിപ് ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216793/phdscholership)