---
title: "വിജ്ഞാനത്തിൻ്റെ തിരിവെട്ടം തെളിയിച്ച് തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂൾ "
english_title: "Thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216812/thondiyil"
published_at: "2024-07-02T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683f69317c56_IMG-20240702-WA0033.jpg"
keywords: []
---

# വിജ്ഞാനത്തിൻ്റെ തിരിവെട്ടം തെളിയിച്ച് തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂൾ 

> **Lead Summary:** **പേരാവൂർ** : തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ പൊതുവിജ്ഞാന പരിപോഷണ പരിപാടിയായ 'തിരിവെട്ട' ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ** : തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ പൊതുവിജ്ഞാന പരിപോഷണ പരിപാടിയായ 'തിരിവെട്ട' ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ അധ്യക്ഷനായി. മദർ പി ടി എ പ്രസിഡണ്ട് ബിന്ദു കൃഷ്ണ, സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്, തിരിവെട്ടം കോഡിനേറ്റർ സിസ്റ്റർ ജിൻസി ഇഗ്നേഷ്യസ്, ജാക്സൺ മൈക്കിൾ എന്നിവർ സംസാരിച്ചു.

പി.ടി.എ. എക്സിക്യുട്ടീവ് അംഗങ്ങളായ എ.സി സന്തോഷ്, തങ്കച്ചൻ കോക്കാട്ട്, സുരേഷ്കുമാർ, സിജോ ജോസഫ്, ഗ്ലോറി റോബിൻ തുടങ്ങിയവർ സംബന്ധിച്ചു. തിരിവെട്ടം ഒന്നാം ഘട്ടത്തിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ തിരിവെട്ടമത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ മാനേജർ വിതരണം ചെയ്തു.

എല്ലാ ദിവസവും നൽകുന്ന പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പഠന വസ്തുവാക്കി മാറ്റുകയും സമയബന്ധിതമായി വിലയിരുത്തുകയും ചെയ്യുന്ന പദ്ധതിയാണ് തിരിവെട്ടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216812/thondiyil)