---
title: "രശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും "
english_title: "parashuram Express will run till Kanyakumari  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216867/parashuram-express-will-run-till-kanyakumari"
published_at: "2024-07-02T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66842c2b47c3b_img44311343215.jpg"
keywords: []
---

# രശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും 

> **Lead Summary:** പതിരുവനന്തപുരം: മംഗലാപുരം - നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും. നാഗര്‍കോവിൽ ജങ്ഷന്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്ന് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് കൊച്ചുകള്‍ അധികമായി ഘടിപ്പിക്കും. എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. നാളെ മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും.

## Article Content

പതിരുവനന്തപുരം: മംഗലാപുരം - നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും. നാഗര്‍കോവിൽ ജങ്ഷന്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്ന് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് കൊച്ചുകള്‍ അധികമായി ഘടിപ്പിക്കും. എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. നാളെ മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും.

മറ്റന്നാൾ മുതൽ പുലര്‍ച്ചെ 3.45 ന് ട്രെയിൻ കന്യാകുമാരിയിൽ നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിനിൽ ഉൾപ്പെടുത്തിയ അധിക രണ്ട് കോച്ചുകളും ജനറൽ കോച്ചുകളാണ്. ഇതടക്കം 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻ്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും രണ്ട് എസി ചെയര്‍ കാറുകളും രണ്ട് ദിവ്യാങ്ജൻ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216867/parashuram-express-will-run-till-kanyakumari)