---
title: "മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം"
english_title: "Moonar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/216918/moonar"
published_at: "2024-07-03T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684d5544b052_Screenshot_20240703-100610_Samsung_Internet.jpg"
keywords: []
---

# മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം

> **Lead Summary:** **ഇടുക്കി**: മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചെണ്ടുവര എസ്‌റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാനയെത്തിയത്. ലയങ്ങൾക്ക് സമീപത്തെത്തിയ പടയപ്പ കാർഷികവിളകൾ നശിപ്പിച്ചു. നാട്ടുകാരാണ് ആനയെ പ്രദേശത്തുനിന്ന് തുരത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മറയൂർ മേഖലയിലായിരുന്നു പടയപ്പയുണ്ടായിരുന്നത്.

## Article Content

**ഇടുക്കി**: മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചെണ്ടുവര എസ്‌റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാനയെത്തിയത്. ലയങ്ങൾക്ക് സമീപത്തെത്തിയ പടയപ്പ കാർഷികവിളകൾ നശിപ്പിച്ചു. നാട്ടുകാരാണ് ആനയെ പ്രദേശത്തുനിന്ന് തുരത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മറയൂർ മേഖലയിലായിരുന്നു പടയപ്പയുണ്ടായിരുന്നത്.

കഴിഞ്ഞ ​ദിവസമാണ് മൂന്നാർ മേഖലയിലേക്ക് പടയപ്പയെത്തിയത്. ജനവാസ മേഖലകളിലേക്ക് ആനയിറ​ങ്ങുന്നത് ആളുകളിൽ ആശങ്ക ഉളവാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/216918/moonar)